98
അസമിൽ ഭൂചലനം. 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അസമിലെ മൊറിഗാവ് ജില്ലയിലാണ് അനുഭവപ്പെട്ടത്. ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ നിരീക്ഷണ ഏജൻസിയുടെ കണക്കനുസരിച്ച്, പുലർച്ചെ 2:25 ന് 16 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.എൻസിഎസ് പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ ഒന്നായ അസമിൽ ഭൂകമ്പങ്ങൾ വളരെ സാധാരണമാണ്. ശക്തമായ ഭൂകമ്പ സാധ്യത കൂടുതലായ സീസ്മിക് സോൺ V -ൽ ആണ് ഈ പ്രദേശം ഉൾപ്പെടുന്നത്.