28
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ഫൈനലില്‍ ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് കിരീടം. വിംബിള്‍ഡണില്‍ സിന്നറിന്റെ കന്നിക്കിരീടമാണിത്. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നേടുകയായിരുന്നു. 4-6, 6-4, 6-4 എന്ന സ്കോറിനാണ് ജയം. ഇറ്റലിയില്‍നിന്ന് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ പുരുഷതാരവും സിന്നര്‍ തന്നെയാണ്.
അതേസമയം, ഗ്രാൻസ്‍ലാം ഫൈനലിൽ കാർലോസ് അൽകാരസിന്റെ ആദ്യ തോൽവി കൂടിയാണിത്. 24 മത്സരങ്ങൾ നീണ്ട അൽകാരസിന്റ അജയ്യമായ കുതിപ്പിനും ഇതോടെ വിരാമം. വിമ്പിൾഡനിൽ ഹാട്രിക് കിരീടം, ചാനൽ സ്‌ലാം എന്നീ നേട്ടങ്ങളും ഈ തോൽവിയോടെ അൽകാരസ് കൈവിട്ടു.