പുന്നപ്ര വയലാർ സമരനായകനും CPI(M) പൊളിറ്റ് ബ്യൂറോ മെംബറും മൂന്ന് വട്ടം പ്രതിപക്ഷനേതാവും ഒരു തവണ മുഖ്യമന്ത്രിയുമായിരുന്ന മലയാളക്കരയുടെ പ്രിയങ്കരൻ സ: വി.എസ് അച്ചുതാനന്ദനെ നവോദയ വിക്ടോറിയ അനുസ്മരിച്ചു. മെൽബണിലെ നോബിൾ പാർക്കിൽ നടന്ന അനുസ്മരണയോഗത്തിൽ നവോദയ സെൻട്രൽ എക്സി.മെംബർ ശ്രീ നിഭാഷ് ശ്രീധരൻ സ്വാഗതം പറഞ്ഞു.
നവോദയ വിക്ടോറിയ പ്രസിഡണ്ട് ശ്രീ. മോഹനൻ കൊട്ടുക്കൽ അദ്ധ്യക്ഷനായ യോഗത്തിൽ മെൽബണിലെ വിവിധ സാംസ്കാരിക സംഘടനാ സാരഥികളായ ശ്രീ. മദനൻ ചെല്ലപ്പൻ, ഹരിഹരൻ,ജോസഫ് പീറ്റർ(MAV), ശ്രീ.സെബാസ്റ്റ്യൻ ജേക്കബ്ബ് (പ്രവാസി കേരള കോൺഗ്രസ്സ്, പോൾ വർഗ്ഗീസ് (മൈത്രി), ഡെന്നി തോമസ് (തൂലിക), വിനോദ് ജോസ് (കർമ്മ), ജോസ് എം.ജോർജ് (കേരള ന്യൂസ്), ജിനേഷ് പോൾ (മൈത്രി), ഉദയൻ വേലായുധൻ (ഹിന്ദു സാംസ്കാരിക വേദി), ജിതേന്ദ്രൻ (സഹായി), ശ്രീമതി. അജിത ചിറയത്ത് തുടങ്ങിയവർ വി എസ് അനുസ്മരണ പ്രഭാഷണം നടത്തി. നവോദയ വിക്ടോറിയ ട്രഷറർ ശ്രീ.രാഗേഷ് കെ.ടി നന്ദി പറഞ്ഞു.