Wednesday, October 15, 2025
Mantis Partners Sydney
Home » വിജയ്‌യുടെ പര്യടനം; പൊതുമുതൽ നശിപ്പിച്ചതിന് ടിവികെ നേതാക്കൾക്കെതിരെ കേസ്
വിജയ്‌യുടെ പര്യടനം; പൊതുമുതൽ നശിപ്പിച്ചതിന് ടിവികെ നേതാക്കൾക്കെതിരെ കേസ്

വിജയ്‌യുടെ പര്യടനം; പൊതുമുതൽ നശിപ്പിച്ചതിന് ടിവികെ നേതാക്കൾക്കെതിരെ കേസ്

by Editor

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കൾക്കെതിരെ കേസ്. വാഹനങ്ങൾക്കും, കടകൾക്കം ഉൾപ്പെടെ ടിവികെ പ്രവർത്തകർ കേടുപാടുകൾ വരുത്തിയതിരെ ജില്ലാ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പര്യടനത്തിലെ പൊലീസ് നിബന്ധനകൾ ഒന്നും പാലിക്കപ്പെട്ടിരുന്നില്ല. തിരുച്ചിറപ്പള്ളി എയർപോർട്ടിൽ വരുത്തിയ കേടുപാടുകൾക്കും കേസെടുക്കും.

ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളിയിലെ മരക്കടൈ കവലയിലായിരുന്നു സംസ്ഥാന പര്യടനത്തിന്റെ ഉദ്ഘാടനം. യാത്രയ്ക്ക് ആവേശകരമായ തുടക്കമാണ് ലഭിച്ചത്. വാരാന്തങ്ങളില്‍ തമിഴ്‌നാട്ടിലെ 38 ജില്ലകളിലൂടേയും കടന്നുപോകുന്ന പര്യടനം ഡിസംബര്‍ 20 വരെ നീളും. വലിയ ആള്‍ക്കൂട്ടമാണ് വിജയ്‌യുടെ പരിപാടികളില്‍ എത്തിയത്. ഇതിനെതിരേ കക്ഷിരാഷ്ട്രീയഭേദമന്യേ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിജയ് സിനിമാ താരമായതിനാലാണ് ആളുകൂടുന്നതെന്നാണ് ബിജെപിയും മറ്റ് ദ്രാവിഡ പാര്‍ട്ടികളുടെ അടക്കം പരിഹാസം. ആളെക്കൂട്ടി ബഹളംവെച്ച് ജനജീവിതം തടസ്സപ്പെടുത്തുന്ന പ്രസ്ഥാനമല്ല ഡിഎംകെ എന്നായിരുന്നു എം.കെ. സ്റ്റാലിന്റെ പ്രതികരണം.

Send your news and Advertisements

You may also like

error: Content is protected !!