Monday, March 23, 2026
Home » വി എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു.
വി എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു.

വി എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു.

by Editor
Send your news and Advertisements

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ശ്രമിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങുകയായിരുന്നു.

You may also like

error: Content is protected !!