Friday, March 27, 2026
Home » ഇറാന് പുതിയ താക്കീതുമായി ട്രംപ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് റഷ്യ
ഇറാന് പുതിയ താക്കീതുമായി ട്രംപ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് റഷ്യ

ഇറാന് പുതിയ താക്കീതുമായി ട്രംപ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് റഷ്യ

by Editor
Send your news and Advertisements

ഇറാന് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാര്യങ്ങൾ ഗൗരവമായി എടുക്കുന്നതാണ് നല്ലതെന്നും പിന്നെയൊരു പിന്നോട്ട് പോക്കില്ലെന്നുമാണ് ട്രംപിന്‍റെ പുതിയ ഭീഷണി. താൻ മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളടങ്ങിയ പദ്ധതി ഇറാൻ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ട്രംപ് പുതിയ മുന്നറിയിപ്പുമായി ട്രൂത്ത് സോഷ്യലിൽ രംഗത്തെത്തിയത്. യുഎസിന്റെ നിർദ്ദേശം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ്‌ ഇറാൻ പരസ്യമായി പറയുന്നത്. ഒരുപാട് വൈകിപ്പോകുന്നതിന് മുമ്പ് അവർ ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. വളരെ വൈകുന്നതിന് മുമ്പ് കാര്യങ്ങൾ ഗൗരവമായി എടുക്കണം. അല്ലെങ്കിൽ നല്ലതായിരിക്കില്ലെന്നും ട്രംപ് താക്കീത് ചെയ്തു. ഒരിക്കൽ സംഭവിച്ചു കഴിഞ്ഞാൽ, പിന്നെ പിന്തിരിയാനാവില്ല. അത് ഒട്ടും നല്ലതായിരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം ഇറാൻ ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ടെഹ്‌റാനുമായുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് റഷ്യ

ഇറാനിലെ ബുഷെഹർ (Bushehr) ആണവനിലയത്തിന് സമീപം അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്കെതിരെ റഷ്യ. ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണ്. ഇതിന്‍റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്. മിസൈൽ ആക്രമണത്തിൽ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓർമിപ്പിച്ചു.

ആണവനിലയത്തിന് തൊട്ടടുത്തായി (ഏകദേശം 200 മീറ്റർ അകലെ) നടന്ന മിസൈൽ ആക്രമണം മേഖലയെ വൻതോതിലുള്ള റേഡിയോ ആക്ടീവ് ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലയത്തിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് റഷ്യൻ വിദഗ്ധരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ വക്താവ് മരിയ സഖറോവ വ്യക്തമാക്കി.

ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് ബുഷെഹറിലെ രണ്ട് പുതിയ റിയാക്ടറുകളുടെ നിർമ്മാണം റഷ്യയുടെ ആണവ ഏജൻസിയായ റോസാറ്റം (Rosatom) താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റഷ്യൻ ജീവനക്കാരുടെ കുടുംബാംഗങ്ങളെയും അത്യാവശ്യമില്ലാത്ത ജീവനക്കാരെയും ഇതിനോടകം തന്നെ അവിടെനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സൈനിക നടപടികൾ നിർത്തിവെച്ച് പ്രശ്നം രാഷ്ട്രീയ-നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങൾക്കെതിരെ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ രംഗത്ത് വന്നിരുന്നു. യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക്കിന് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പുടിന്‍റെ പ്രതികരണം. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ പ്രയാസമാണ്. സംഘർഷം അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉൽപാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് പുടിൻ പറഞ്ഞു.

അബുദാബിയില്‍ മിസെെല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് മരണം; ഇറാന്റെ റെവല്യൂഷണറി ഗാർഡ് നേവി കമാൻഡറെ വധിച്ചു.

You may also like

error: Content is protected !!