ലേക്ക് കാർഗെല്ലിഗോ: ബോണ്ടയ് ബീച്ചിലെ വെടിവയ്പ്പിനു ശേഷം വീണ്ടും ഓസ്‌ട്രേലിയയിൽ വെടിവെയ്പ്പിൽ 3 മരണം. ന്യൂ സൗത്ത് വെയിൽസിൽ നടന്ന വെടിവയ്പിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ന്യൂ സൗത്ത് വെയിൽസിലെ 1,500 ഓളം ആളുകൾ താമസിക്കുന്ന ലേക്ക് കാർഗെല്ലിഗോ പട്ടണത്തിലാണ് വെടിവയ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. അക്രമിയെ കണ്ടെത്തിയിട്ടില്ല.
2025 ഡിസംബർ 14-നുണ്ടായ ബോണ്ടയ് ബീച്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തോക്കു നിയമം കർശനമാക്കാൻ കഴിഞ്ഞ ദിവസം ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. തോക്കു നിയമം കർശനമാക്കാനും വിദ്വേഷ പ്രസംഗം തടയാനും വേണ്ടി ഓസ്ട്രേലിയൻ പാർലമെന്റ് 2 ബില്ലുകളാണ് പാസാക്കിയത്. ബോണ്ടയ് ബീച്ചിൽ ജൂതവംശജരുടെ ആഘോഷത്തിനിടെ നടന്ന വെടിവയ്പിൽ 15 പേരാണ് കൊല്ലപ്പെട്ടത്.



