Saturday, April 11, 2026
Home » മോദിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ പിടിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ പിടിയിൽ

by Editor
Send your news and Advertisements

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മൂന്നുപേരെ ബിഹാറിലെ ബക്സറിൽ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണു പ്രതികൾ പിടിയിലായത്. ബക്സർ ജില്ലയിലെ സിംറി പ്രദേശത്ത് നടത്തിയ റെയ്‌ഡിൽ കേസിലെ പ്രധാന പ്രതി അമൻ തിവാരി പിടിയിലായി. ഇയാളെ ചോദ്യം ചെയ്‌തതോടെ മറ്റു രണ്ട് പ്രതികളുടെ വിവരങ്ങൾ ലഭിക്കുകയും അറസ്‌റ്റിലേക്ക് നീങ്ങുകയുമായിരുന്നു.

കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പദ്ധതി നടപ്പിലാക്കാൻ പ്രതികൾ സമയപരിധി നിശ്ച‌യിക്കുകയും വിദേശ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് പണം തേടിയതായും വിവരമുണ്ട്. റെയ്‌ഡിനിടെ പ്രതികളിൽ നിന്ന് ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

You may also like

error: Content is protected !!