Mantis Partners Sydney
Wednesday, March 4, 2026
Mantis Partners Sydney
Home » ഉഷ്‌ണക്കാറ്റ്: ഓസ്ട്രേലിയയിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നേക്കും
ഓസ്ട്രേലിയയിലുടനീളം ഉഷ്ണതരംഗം; ന്യൂ സൗത്ത് വെയിസിൽ പല ഭാഗത്തും താപനില 40 ഡിഗ്രി കടന്നു

ഉഷ്‌ണക്കാറ്റ്: ഓസ്ട്രേലിയയിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നേക്കും

by Editor
Send your news and Advertisements

കാൻബറ: ഓസ്‌ട്രേലിയായിൽ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വാരാന്ത്യത്തോടെ വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ചൂട് അടുത്ത ആഴ്ച്‌ചയോടെ തെക്കൻ, മധ്യ, തെക്കു കിഴക്കൻ മേഖലകളിലേക്ക് വ്യാപിക്കും.

ചൊവ്വാഴ്ചയോടെ സൗത്ത് ഓസ്ട്രേലിയയിലേക്കും മധ്യ ഓസ്ട്രേലിയയിലേക്കും ഉഷക്കാറ്റ് എത്തും. തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നീ സംസ്ഥാനങ്ങളെയും ചൂട് കഠിനമായി ബാധിക്കും. ബുധനാഴ്‌ച മുതൽ വെള്ളി വരെ താപനില 30 ഡിഗ്രി മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ള അഡലെയ്‌ഡിൽ താപനില 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിൽ വിക്ടോറിയയിലെ മിൽഡുറയിൽ താപനില 44 ഡിഗ്രി മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ആകാമെന്ന് പ്രവചനം സൂചിപ്പിക്കുന്നു.

താപനില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഉഷ്‌ണക്കാറ്റ് കാട്ടുതീ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ അഗ്നിശമന സേനയും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

You may also like

error: Content is protected !!