ആദ്യ സൂപ്പർ സ്റ്റാർ എന്നു പറയുമ്പോൾ, കേൾക്കുമ്പോൾ മനസ്സ് പലരിലേക്കും ഓടിയെത്തും… സത്യനെക്കുറിച്ചാണോ അതോ പ്രേംനസീറിനെക്കുറിച്ചാണോ പറയുന്നതെന്ന്. അത് സ്വാഭാവികം.
എന്നാൽ ഈ സൂപ്പർസ്റ്റാർപദവി ആദ്യമായി കൂട്ടിച്ചേർത്തത് മുകളിൽ പറഞ്ഞ പേരുകാരോടൊപ്പമല്ല.
സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായരുടെ പേരിനോടൊപ്പം.
അതേ…. മലയാളത്തിലെ ആദ്യസൂപ്പഹിറ്റ് ചിത്രമായ ജീവിതനൗകയിലൂടെ, ആദ്യത്തെ സൂപ്പർസ്റ്റാറായി, ചിത്രം 1951 മാർച്ച് 15 ന് പുറത്തിറങ്ങി. തിക്കുറിശ്ശി സുകുമാരൻ നായർ നായകനും ബി.എസ്.സരോജ നായികയുമായിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇരുനൂറോളം ദിവസവും തിരുവനന്തപുരത്ത് 284 ദിവസവും ഈ ചിത്രം പ്രദർശിപ്പിച്ചു ….
ആമുഖമായി ഇത്രയും പറഞ്ഞത്. ഇന്ന് തിക്കുറിശ്ശി സുകുമാരൻ നായരുടെ ഓർമ്മദിനം.
നടൻ, കഥാകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ എന്നീ നിലകളിൽ നാലരപ്പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന സകലകലാവല്ലഭൻ തിക്കുറിശ്ശി സുകുമാരൻ നായർ ഓർമ്മയായിട്ട് ഇന്ന് 29 വർഷം തികയുന്നു … 1997 മാർച്ച് 11 ….
ചലച്ചിത്ര രംഗത്ത് വിവിധ മേഖലകളിൽ കയ്യൊപ്പു ചാർത്തിയ പ്രതിഭാധനൻ. ശരിയോ തെറ്റോ എന്ന ചിത്രത്തിലുടെ സംവിധാന രംഗത്തേക്ക്. (1953 സെപ്റ്റംബർ 5) ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും ഒപ്പം പ്രധാന കഥാപാത്രമായി അഭിനയിക്കുകയും ..
ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തു ….
ഒട്ടനവധി ചിത്രങ്ങൾക്ക് രചനയും ….
1972-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ്…… ചിത്രം – മായ
47 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ എഴുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു ….
നിരവധി ശ്രദ്ധേയമായ ഗാനങ്ങളും രചിച്ചു. പൂജാ പുഷ്പത്തിലെ ‘കസ്തുരി പൊട്ടു മാഞ്ഞു നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു ..‘ എന്ന ഗാനവും ഉർവ്വശി ഭാരതിയിലെ ‘കാർകൂന്തൽ കെട്ടിലെന്തിനു വാസനത്തൈലം നിന്റെ
വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം ..’ തുടങ്ങി നിരവധി ഗാനങ്ങൾങ്ങൾ ….
മുകേഷ് ആദ്യമായി പാടി അഭിനയിച്ചതും തിക്കുറിശ്ശി സുകുമാരൻ നായർ രചിച്ച ഗാനത്തിലൂടെ …
മുകേഷിന്റെ ആദ്യ ചിത്രം കൂടിയായ ബലൂൺ എന്ന ചിത്രത്തിൽ.
‘കുറുമൊഴിയോ
കുരുക്കുത്തിയോ
കുടമുല്ലപ്പൂവോ’ എന്ന ഗാനം. (1982 ജനുവരി 8-ന് ചിത്രം പുറത്തു വന്നു)
അബ്ദുൾ ഖാദറെ പ്രേംനസീറാക്കിയതുപോലെ മലയാള സിനിമയിലെ നിരവധി നടീനടന്മാർക്ക് മനോഹരമായ പേരു് നൽകിയതും തിക്കുറിശ്ശിയുടെ നാവിൽ നിന്ന്.
രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്..
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ


