Home » ‘ഓർമ്മയിലെ’ സുകുമാരി
'ഓർമ്മയിലെ' സുകുമാരി

‘ഓർമ്മയിലെ’ സുകുമാരി

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

by Editor
Send your news and Advertisements

ആറു പതിറ്റാണ്ടുകാലം മലയാളചലച്ചിത്രരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന സുകുമാരി ഓർമ്മയായിട്ട് ഇന്ന് വർഷം. മലയാള സിനിമയിലെ എല്ലാ തലമുറയോടുമൊപ്പം; കൂടാതെ എം.ജി.ആർ, ശിവാജി ഗണേശൻ, ജയലളിത, എൻ.ടി.രാമറാവു തുടങ്ങിയവരോടൊപ്പവും അഭിനയിച്ചു.

ഹാസ്യരസപ്രധാനമായവയും സീരിയസ് വേഷവും, വലിപ്പ ചെറുപ്പമില്ലാതെ എല്ലാത്തരം കഥാപാത്രങ്ങളും. അടൂർ ചിത്രങ്ങളിൽ വരെ …. എല്ലാം അയത്നലളിതം.

സംസ്ഥാന ചലച്ചിത്ര അവാഡുകളും കൂടാതെ നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയ സുകുമാരിയെ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നാലു പ്രാവശ്യവും തമിഴ് ചിത്രമായ നമ്മ ഗ്രാമത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും.

പത്മരാജന്റെ രണ്ടു ചിത്രങ്ങൾ സംസ്ഥാന അവാർഡുകൾ നേടിക്കൊടുത്തവയിൽപ്പെടുന്നു. കൂടെവിടെയിലെ സൂസൻ എന്ന കഥാപാത്രവും അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ മാളുവമ്മ എന്ന കഥാപാത്രവും… മാളുവമ്മക്ക് കേരള ഫിലിം ക്രിട്ടിക്ക് അവാർഡും ലഭിച്ചു.

2013 മാർച്ച് 26-ന്, ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ചാണ്‌ സുകുമാരി അന്തരിച്ചത്.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!