33
സിഡ്‌നി: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ 2016 ജനുവരിയിൽ വിശുദ്ധ നാട് സന്ദർശിച്ച ഇടവകാംഗങ്ങളുടെ സംഗമം ജൂലൈ 11 ന് നടത്തി. യാത്രയെ ആസ്‌പദമാക്കി ഇടവകാംഗമായ ഗീവർഗീസ് തോമസ് (രാജു) രചിച്ച പിൽഗ്രിമേജ് ടു ദ ഹോളി ലാൻഡ് (Pilgrimage To The Holyland) എന്ന പുസ്‌കത്തിൻ്റെ പ്രകാശനം നടന്നു.
ഇടവക വികാരി റവ. തോമസ് വർഗീസ് കോർ എപ്പിസ്കോപ്പയിൽ നിന്നും പുസ്‌തകത്തിൻ്റെ കോപ്പി എം.പി. ഡേവിഡ് മോൺക്രീഫ് ഏറ്റുവാങ്ങി പുസ്തക പ്രകാശനം നിർവഹിച്ചു. വിശുദ്ധ നാട് സന്ദർശിച്ച ഇടവകാംഗങ്ങളുടെ സംഗമത്തിനൊപ്പം സ്നേഹവിരുന്നിലും എല്ലാവരും പങ്കെടുത്തു.