44
ന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നവരിൽ രണ്ടാംസ്ഥാനത്തെത്തി നരേന്ദ്രമോദി. ഇന്ന് (വെള്ളിയാഴ്ച) മോദി അധികാരത്തിൽ 4078 ദിവസം പൂർത്തിയാക്കും. ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് മറികടന്നത് (4077 ദിവസം). 2014, 2019, 2024 വർഷങ്ങളിലാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ജവാഹർലാൽ നെഹ്റുവാണ് ഒന്നാമത് (6130 ദിവസം). തുടർച്ചയായി 3655 ദിവസം പ്രധാനമന്ത്രിയായ മൻമോഹൻസിങ്ങാണ് നാലാമത്.