Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ തുടരുന്നു; ഇതുവരെ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.
ജമ്മു കശ്മീർ

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ തുടരുന്നു; ഇതുവരെ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.

by Editor
Send your news and Advertisements

കുൽഗാം: ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു. ഏഴു ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ അഖാലിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കൊല്ലപ്പെട്ട മൂന്നുപേരും പ്രാദേശിക ഭീകരർ ആണെന്നാണ് റിപ്പോർട്ട്. ഒരു ജവാനും പരുക്കേറ്റിട്ടുണ്ട്.

മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ച് തിരച്ചിൽ തുടരുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ നടപടിയാണ് അഖാലിലേതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയെത്തിയ ഭീകരരും പ്രദേശത്ത് ഒളിച്ചിരിക്കുന്നു ഉണ്ടെന്നാണ് വിവരം. കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മൂസയെ ദിവസങ്ങൾക്ക് മുൻപ് ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി വധിച്ചിരുന്നു.

 

You may also like

error: Content is protected !!