ന്യൂഡൽഹി: റഷ്യയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് ജയശങ്കർ സമ്മേളനത്തിൽ പരാമർശിച്ചു. ഭീകരവാദത്തെ ന്യായീകരിക്കുന്ന ഏതൊരു ശ്രമത്തെയും ഭാരതം ശക്തമായി എതിർക്കുമെന്നും ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിടുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ യോഗത്തിൽ പങ്കെടുക്കാനാണ് എസ്. ജയശങ്കർ മോസ്കോയിലെത്തിയത്.
എസ്. ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ ആദ്യവാരം നടക്കുന്ന ഇന്ത്യ–റഷ്യ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുൾപ്പെടെ ഇരുവരും ചർച്ച ചെയ്തു. തിങ്കളാഴ്‌ച സെർഗെയ് ലാവ്‌റോവുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചകോടിക്കായി ഡിസംബർ 5-ന് ഇന്ത്യയിൽ എത്തുന്ന പുട്ടിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.



