Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ നാലിന് ഇന്ത്യയിലെത്തും.
റഷ്യൻ‌ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ

റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ നാലിന് ഇന്ത്യയിലെത്തും.

by Editor
Send your news and Advertisements

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ ഇന്ത്യ സന്ദർശനം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഡിസംബർ നാലിന് പുട്ടിൻ ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. 2021 ഡിസംബറിലാണ് പുട്ടിൻ അവസാനമായി ഇന്ത്യയിലെത്തിയത്. റഷ്യൻ പ്രസിഡന്റ്റിനെ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോഡിയുമായി പുട്ടിൻ ചർച്ച നടത്തും. ഇരു നേതാക്കളും പ്രാദേശിക-ആഗോള വിഷയങ്ങളിലും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുട്ടിൻ്റെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പുട്ടിന്റെ ഇന്ത്യ സന്ദർശനത്തിൽ കൂടുതൽ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും ചർച്ചയാകും. ഓപ്പറേഷൻ സിന്ദൂറിൽ കരുത്തായ എസ്-400 സംവിധാനം 5 എണ്ണം കൂടി വാങ്ങുന്നതാണ് ഇന്ത്യ പരിഗണിക്കുന്നത്. 2018-ലാണ് 5 എസ്–400 വാങ്ങാനുള്ള കരാർ റഷ്യയുമായി ഒപ്പിട്ടത്. ഇതിൽ മൂന്നെണ്ണമാണ് ഇതുവരെ ലഭിച്ചത്. ശേഷിക്കുന്ന രണ്ടെണ്ണം അടുത്ത വർഷത്തോടെ ലഭിക്കുമെന്നാണു വിവരം. അമേരിക്കൻ എഫ്-35 ലൈറ്റ്നിംഗ് II ന് പകരം റഷ്യയുടെ അഞ്ചാം തലമുറ സുഖോയ്-57 യുദ്ധവിമാനങ്ങളുടെ രണ്ടോ മൂന്നോ സ്‌ക്വാഡ്രണുകൾ വാങ്ങുന്നത് ഇന്ത്യ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

അതേസമയം റഷ്യ – യുക്രെയ്ൻ സംഘർഷത്തിനു ശേഷമുള്ള പുട്ടിൻ്റെ ആദ്യ ഇന്ത്യ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപ് ഉയർത്തുന്ന താരീഫ് ഭീഷണി, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള ഉപരോധങ്ങൾ എന്നിവയും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തും.

You may also like

error: Content is protected !!