Wednesday, July 23, 2025
Mantis Partners Sydney
Home » ഫാൻ്റസി ത്രില്ലർ ചിത്രമായ ‘രാജകന്യക’ -യുടെ ട്രെയിലർ റിലീസായി.
ഫാൻ്റസി ത്രില്ലർ ചിത്രമായ 'രാജകന്യക' -യുടെ ട്രെയിലർ റിലീസായി.

ഫാൻ്റസി ത്രില്ലർ ചിത്രമായ ‘രാജകന്യക’ -യുടെ ട്രെയിലർ റിലീസായി.

by Editor

വൈസ് കിങ് മൂവീസിൻ്റെ ബാനറിൽ വിക്‌ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രാജകന്യക’ സിനിമയുടെ ട്രെയിലർ റിലീസായി. മാ കേരള തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന ഫാൻ്റസി ത്രില്ലർ ചിത്രമാണ് ‘രാജകന്യക‘.

ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്,മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ,ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്‌റ്റാൻലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാദർ വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാദർ ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദർ അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ, ടോണി, അനിൽ, ബാബു വിതയത്തിൽ, സുനിൽകുമാർ, ജിയോ മോൻ ആന്റണി തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്.  ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്‌ദുൽ മജീദ്, അഭിഷേക് ടി പി, പ്രാർഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Trailer>>  https://www.youtube.com/watch?v=uLn2dfEET90

ജിൽസൺ ജിനു, വിക്‌ടർ ജോസഫ് എന്നിവരുടെ വരികൾക്ക് അരുൺ വെൺപാല സംഗീതം പകരുന്നു. കെ എസ് ചിത്ര, മെറിൻ ഗ്രിഗറി, അന്ന ബേബി, രഞ്ജജിൻ രാജ്, വിൽസൺ പിറവം എന്നിവരാണ് ഗായകർ. രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. അരുൺകുമാർ, ആൻ്റണി ജോസഫ് ടി എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ മരിയ വിക്‌ടർ. ഓഗസ്‌റ്റ് ഒന്നിന് ആദ്യം കേരളത്തിലും മറ്റു ഭാഷകളിലുമായി ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.

Send your news and Advertisements

You may also like

error: Content is protected !!