Mantis Partners Sydney
Thursday, March 5, 2026
Mantis Partners Sydney
Home » ബ്രിസ്‌ബേനിൽ ഹൈടെക് തസ്കരൻമാരുടെ സംഘം പിടിയിൽ; 60 -ലേറെ കാറുകള്‍ മോഷ്‌ടിച്ചു.
ഹൈടെക് വഹന മോഷണം; ബ്രിസ്‌ബേനിൽ ഹൈടെക് തസ്കരൻമാരുടെ സംഘം പിടിയിൽ

ബ്രിസ്‌ബേനിൽ ഹൈടെക് തസ്കരൻമാരുടെ സംഘം പിടിയിൽ; 60 -ലേറെ കാറുകള്‍ മോഷ്‌ടിച്ചു.

by Editor
Send your news and Advertisements

ബ്രിസ്‌ബേൻ: ഹൈടെക് വഹന മോഷണം നടത്തുന്ന തസ്കരൻമാരുടെ സംഘം പിടിയിൽ. വാഹന മോഷണ സംഘം ഇതിനോടകം 60 -ലേറെ കാറുകള്‍ കവര്‍ന്നതായാണ് വിവരം. ബ്രിസ്‌ബേനിൽ നിന്ന് ഡസൻ കണക്കിന് കുടുംബ വാഹനങ്ങൾ ഒരു അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റ് ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 20 നും ഡിസംബർ 1 നും ഇടയിൽ ഏകദേശം 60 ടൊയോട്ട ലാൻഡ് ക്രൂയിസർ, പ്രാഡോ ഫോർ വീൽ ഡ്രൈവുകൾ എന്നിവയാണ് വീടുകളിൽ നിന്ന് മോഷ്ട്ടിച്ചത്. മോഷ്ടിക്കപ്പെട്ട 60 വാഹനങ്ങളുടെ മൂല്യം ഏകദേശം 9 മില്യൺ ഡോളറാണെന്ന് പോലീസ് കണക്കാക്കുന്നു.

പലതും ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ ഒളിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് വിൽപ്പനയ്ക്കായി അയച്ചതായി ആണ് റിപ്പോർട്ടുകൾ. അടുത്തിടെ മോഷ്ടിക്കപ്പെട്ട 15 വാഹനങ്ങൾ പോലീസ് മെൽബൺ തുറമുഖത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിക്ടോറിയയിലുടനീളം സമാനമായ നിരവധി കുറ്റകൃത്യങ്ങളുമായി മോഷണങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.

മോഷണവുമായി ബന്ധപ്പെട്ട് ഏഴ് വിദേശ പൗരന്മാർക്കെതിരെ 380 ലധികം കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ജപ്പാൻ, ബ്രസീൽ, ഫിജി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ രാജ്യത്ത് പ്രവേശിച്ച കുറ്റവാളികൾ തെക്കൻ ബ്രിസ്‌ബേനിൽ നിന്ന് ഒരു ദിവസം ഏകദേശം രണ്ട് കാറുകൾ വീതം കവർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.

മോഷ്ടാക്കൾ വചനങ്ങളുടെ വയറിംഗ് ആക്‌സസ് ചെയ്‌ത് ടൊയോട്ട കമ്പ്യൂട്ടർ സിസ്റ്റങ്ങളെ പ്രവർത്തനരഹിതമാക്കാൻ CAN ബസ് ഇൻജക്ടറുകൾ എന്നറിയപ്പെടുന്ന പ്രത്യേക ഉപകരണങ്ങൾ ആണ് ഉപയോഗിച്ചിരുന്നത് എന്ന് ക്വീൻസ്‌ലാൻഡ് പോലീസ് പറഞ്ഞു. കരിഞ്ചന്തയിൽ ഏകദേശം $5000 മുതൽ $10,000 വരെ വിലയ്ക്ക് വാങ്ങാവുന്ന ഈ ഉപകരണങ്ങൾ, കാറിന്റെ കൺട്രോളർ ഏരിയ നെറ്റ്‌വർക്കിൽ (CAN) കയറി അതിന്റെ ഇലക്ട്രോണിക്സ് സിസ്റ്റങ്ങളിലേക്ക് വ്യാജ സന്ദേശങ്ങൾ അയച്ചു വാതിലുകൾ അൺലോക്ക് ചെയ്യാനും ഇമ്മൊബിലൈസർ പ്രവർത്തനരഹിതമാക്കാനും അതിന്റെ GPS മൊഡ്യൂൾ ഓഫ് ചെയ്യാനും സാധിക്കും. ഇങ്ങനെയാണ് മോഷ്ടക്കൽ വാഹനങ്ങൾ കടത്തിയുന്നത്.

ഡിസംബർ 2 ന് റോക്ക്ലിയയിലെ ഒരു തകർന്നുവീഴാറായ യാർഡിലേക്ക് മോഷ്ടിക്കപ്പെട്ട ലാൻഡ് ക്രൂയിസർ പ്രവേശിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ദയിൽ പെട്ടതോടുകൂടിയാണ് മോഷണ പരമ്പരയുടെ ചുരുൾ അഴിഞ്ഞത്‌. വാഹന ഭാഗങ്ങൾ വേർപെടുത്തി ഒളിപ്പിച്ച നിലയിൽ രണ്ട് ലാൻഡ് ക്രൂയിസറുകളുള്ള ഒരു ഷിപ്പിംഗ് കണ്ടെയ്നർ പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് വാഹനങ്ങൾ ബ്രിസ്ബേൻ തുറമുഖത്തും ഒമ്പത് വാഹനങ്ങൾ മെൽബൺ തുറമുഖത്തും കണ്ടെത്തി. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാന്നെന്നു പോലീസ് വെളിപ്പെടുത്തി.

You may also like

error: Content is protected !!