അബുദാബി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎഇയിൽ നടന്ന സമാധാന ചർച്ചകളിൽ പുരോഗതിയില്ലെന്ന് സൂചന. യുക്രെയ്‌ൻ – യുഎസ് – റഷ്യ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ഡോൺബാസ് വിട്ടുനൽകണമെന്ന റഷ്യൻ ആവശ്യത്തിലാണ് പ്രധാനമായും തീരുമാനമാകാത്തത്, എന്നാൽ ചർച്ച തുടരും എന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരാനും അടുത്ത ആഴ്ച വീണ്ടും യോഗം ചേരാനും തീരുമാനമായി. സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ അമേരിക്കയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
സംഘര്‍ഷം അവസാനിപ്പിക്കുന്നതായി കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ ചര്‍ച്ചയില്‍ ധാരണയായി. അടുത്തയാഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തുടര്‍ചര്‍ച്ചകള്‍ സാധ്യമാണെന്നും കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും യുഎഇയും പ്രതികരിച്ചു. യുഎഇയില്‍ നടന്ന ത്രികക്ഷി ചര്‍ച്ചകള്‍ ‘സൃഷ്ടിപരം’ ആയിരുന്നുവെന്നും അടുത്ത ആഴ്ച കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടക്കുമെന്നും യുക്രെയ്ൻ പ്രതിനിധി സംഘം വ്യക്തമാക്കി. യുക്രെയ്ൻ പ്രതിനിധികളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യതകള്‍ റഷ്യയും പങ്കുവച്ചു. ഭാവിയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വിഷയങ്ങളുടെ പട്ടിക സൈനിക പ്രതിനിധികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ വ്ളാഡിമർ സെലെന്‍സ്‌കി പ്രസ്താവനയിലൂടെ അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചതിന് യുഎഇക്കും പ്രസിഡന്റ് ഷെയ്ഖ് ബിന്‍ സായിദ് അല്‍ നഹ്യാനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ചർച്ചയ്ക്കിടെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ്, ട്രംപിൻ്റെ മരുമകൻ ജറീദ് കഷ്നർ എന്നിവരുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ സംസാരിച്ചെന്ന് രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്. റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെടുന്നതും എന്നാൽ പൂർണ്ണമായി നിയന്ത്രണത്തിലില്ലാത്തതുമായ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് യുക്രെയ്ൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം റഷ്യ ആവർത്തിച്ചതായി റിപ്പോർട്ടുണ്ട്.
നാല് വർഷം ആക്രമിച്ചിട്ടും കീഴടങ്ങാത്ത മേഖല വിട്ടു കൊടുക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു യുക്രെയ്ൻ. എന്നാൽ ആക്രമണവസാനിപ്പിച്ചാൽ ഡോൺബാസ് മേഖലയുടെ നിയന്ത്രണം ഉപാധികളോടെ റഷ്യക്ക് നൽകുന്നത് അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിൽ ചർച്ച നടന്നു കഴിഞ്ഞെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍പ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു യുഎഇയിലെ ചര്‍ച്ചകള്‍. യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ത്രികക്ഷി സമാധാന ചർച്ച സാധ്യമായത് എന്നതും പ്രത്യേകതയാണ്.
അതിനിടെ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും യുക്രെയ്നിൽ വീണ്ടും ആക്രമണം നടത്തി സമാധാന ശ്രമങ്ങളെ ദുര്‍ബലാക്കാന്‍ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഗ പറഞ്ഞു. കീവിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലുണ്ടായ മറ്റൊരു ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു. അബൂദബിയിൽ രണ്ടാം ദിവസത്തെ ചർച്ച ആരംഭിക്കുന്നതിന് മുമ്പായിരുന്നു രണ്ട് ആക്രമണങ്ങളും.



