Sunday, August 31, 2025
Mantis Partners Sydney
Home » ആണവ ഭീഷണിയുമായി പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ; സിന്ധുനദിയിൽ ഡാം പണിതാൽ അതും തകർക്കും.
പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

ആണവ ഭീഷണിയുമായി പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ; സിന്ധുനദിയിൽ ഡാം പണിതാൽ അതും തകർക്കും.

by Editor

തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്ന് പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. “ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാൽ, ലോകത്തിൻ്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും”– എന്നാണ് അസിം മുനീർ പറഞ്ഞത്. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് സെൻട്രൽ കമാൻഡിൻ്റെ സ്‌ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിൽ എത്തിയതായിരുന്നു അസിം മുനീർ. അമേരിക്കയിലെ പാക് ബിസിനസുകാർ ഒരുക്കിയ വിരുന്നിലാണ് അസിം മുനീറിന്റെ പരാമർശം.

സിന്ധു നദീജലകരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം 250 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മുനീർ‌ പറഞ്ഞു. “ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോൾ, 10 മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും” മുനീർ ഭീഷണി ഉയർത്തി. “സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. നമുക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല” എന്നും അസിം മുനീർ പറഞ്ഞു.

അമേരിക്കൻ മണ്ണിൽ നിന്ന് മറ്റൊരു രാജ്യം ആണവ ഭീഷണി മുഴക്കുന്നത് ഇതാദ്യമാണ്.

Send your news and Advertisements

You may also like

error: Content is protected !!