Monday, March 23, 2026
Home » പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇന്‍‌ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു.
പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇന്‍‌ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു.

പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇന്‍‌ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു.

by Editor
Send your news and Advertisements

പുതുച്ചേരി: പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ (26) ജീവനൊടുക്കി. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്. വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ട് ആശുപത്രികളിൽ ചികിത്സതേടി, ഒടുവിൽ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ആരുടേയും പേര് കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. തന്റെ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി, റേച്ചൽ അടുത്തിടെ ആഭരണങ്ങൾ പണയം വെക്കുകയും വിൽക്കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിതാവിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കയ്യിൽ പണമില്ലാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

നിറത്തിന്റെ പേരിൽ ആളുകൾ, പ്രത്യേകിച്ചും സ്ത്രീകൾ നേരിടുന്ന വിവേചനത്തിനെതിര ശബ്‌ദമുയർത്തിയാണ് സാൻ റേച്ചൽ ശ്രദ്ധേയയാകുന്നത്. മോഡലിങ് ഇൻഡസ്ട്രിയിൽ ആഴത്തിൽ വേരൂന്നിയ വെളുത്ത ചർമ്മത്തോടുള്ള അഭിനിവേശത്തെ വെല്ലുവിളിച്ച് സാൻ റാംപിൽ തിളങ്ങുകയായിരുന്നു.  മോഡലിംഗ് രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ വ്യക്തിയായിരുന്നു സാൻ റേച്ചൽ. തൻ്റെ മോഡലിംഗ് ജീവിതത്തിലൂടെ മാത്രമല്ല, സിനിമയിലും ഫാഷൻ ലോകത്തും വര്‍ണ താൽപ്പര്യങ്ങളെ ചോദ്യം ചെയ്തതിലൂടെയും അവർ ശ്രദ്ധ നേടിയിരുന്നു. ഇരുണ്ട നിറമുള്ള വ്യക്തികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങളെക്കുറിച്ച് അവർ തുറന്നു സംസാരിക്കുകയും, ഉൾക്കൊള്ളലും പ്രാതിനിധ്യവും സംബന്ധിച്ച പ്രധാന കാര്യങ്ങൾ വിളിച്ചുപറയാൻ തൻ്റെ വേദികൾ അവര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. 2022-ൽ മിസ് പുതുച്ചേരി കിരീടവും അവർ നേടിയിരുന്നു. അടുത്തിടെയാണ് 26 കാരിയായ റേച്ചൽ വിവാഹിതയായത്.

You may also like

error: Content is protected !!