Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ്, 2 കുട്ടികൾ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്
അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ്, 2 കുട്ടികൾ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ്, 2 കുട്ടികൾ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്

by Editor
Send your news and Advertisements

വാഷിംഗ്ടൺ: അമേരിക്കയിൽ സ്കൂളിൽ വീണ്ടും വെടിവെയ്പ്പ്. മിനിയാപൊളിസിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിൽ നടന്ന വെടിവയ്പിൽ 2 കുട്ടികളടക്കം 3 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ബഹുഭൂരിപക്ഷവും കുട്ടികളാണ്. ചില കുട്ടികളുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് അധികൃതർ പങ്കുവയ്ക്കുന്നത്. ആക്രമണം നടത്തിയ യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി അറിയിച്ചു.

395 വിദ്യാർഥികളുള്ള ഒരു സ്വകാര്യ എലിമെന്ററി സ്കൂളാണിത്. മിനിസോട്ടയിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കിൻഡർഗാർട്ടൻ മുതൽ എട്ടാം ഗ്രേഡ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ, അക്രമിയായ യുവാവ് ജനാലകൾ വഴി വെടിയുതിർക്കുകയായിരുന്നു. ക്ലാസ് തുടങ്ങുന്നതിന് മുൻപ് കുട്ടികൾ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോഴാണ് അക്രമി വെടിവെച്ചതെന്നാണ് വ്യക്തമാകുന്നത്.

You may also like

error: Content is protected !!