Sunday, August 31, 2025
Mantis Partners Sydney
Home » 50 വർഷം പിന്നിടുന്ന MAV – സുവർണ്ണോത്സവം 2025 സെപ്റ്റംബർ 6-ന്
50 വർഷം പിന്നിടുന്ന MAV - സുവർണ്ണോത്സവം 2025 സെപ്റ്റംബർ 6-ന്

50 വർഷം പിന്നിടുന്ന MAV – സുവർണ്ണോത്സവം 2025 സെപ്റ്റംബർ 6-ന്

ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം

by Editor

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി ഓണാഘോഷ പരിപാടിയായ ‘സുവർണ്ണോത്സവം 2025’ എന്ന മഹോത്സവത്തിന് ഔപചാരിക തുടക്കം. 50 വർഷം മുൻപ് അപര്യാപ്തമായ സംവിധാനങ്ങളിലും, ഗണ്യമായ വെല്ലുവിളികളോടെയും തുടക്കം കുറിച്ച MAV ഇന്ന് വൻ സമൂഹമായി വളർന്നിരിക്കുകയാണ്. പുതുതലമുറയുടെ സജീവ പങ്കാളിത്തം മൂലം ഈ സംഘടനക്ക് പുതിയ ഉജ്ജ്വലത കൈവരിക്കുകയാണ്. സംഘടനയുടെ ആധാരശിലകളിൽ ഒരാളായിരുന്ന ഹിറ്റ്ലർ ഡേവിഡ്, പരിപാടിയുടെ ടിക്കറ്റ് വിൽപ്പന നിർവഹിച്ച് ആഘോഷപരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു.

പഴമയുടെ ഗൗരവവും പുതുമയുടെ ഊർജസ്വിതയും ചേർന്നാണ് മെൽബണിലെ മലയാളി സമൂഹം ഈ സുവർണ്ണഘോഷത്തിലേക്ക് മുന്നേറുന്നത്. പ്രവാസി ജീവിതത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്നതും, മുന്നോട്ടുള്ള ദിശയെ രൂപപ്പെടുത്തുന്നതുമായ ഒരു ആവേശകരമായ ഉത്സവമായി മാറാനാണ് MAV ‘സുവർണ്ണോത്സവം 25’ ന്റെ ലക്ഷ്യം. സെപ്റ്റംബർ 6-ന് മെൽബണിലെ സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ, 200 ഓളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയോടെ ആഘോഷത്തിന്റെ അരങ്ങുണരും. തുടർന്ന്, സമ്പന്നമായ മലയാളി സംസ്കാരത്തിന്റെ പ്രതീകമായ നാടൻ ഓണസദ്യയും, മെൽബണിലെ പ്രമുഖ പ്രൊഫഷണൽ കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

മലയാളത്തിന്റെ പ്രശസ്ത നടി, നവ്യ നായർ സുവർണ്ണോത്സവം 25-ന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹ്യ, സാംസ്കാരിക നായകരെ സാക്ഷിയാക്കി നിർവ്വഹിക്കും സുവർണ്ണോത്സവാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പുതിയ MAV എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടൊപ്പം, മെൽബണിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹികൾ, അവരുടെ സുഹൃത്തുക്കൾ, പ്രോഗ്രാം കമ്മിറ്റിയിലും വേദിയുടെ അണിയറയിലും പ്രവർത്തിക്കുന്ന വോളണ്ടീയർമാരും എല്ലാ തലങ്ങളിലും പരിപാടിയുടെ വിജയത്തിന് ഏകാഗ്രതയോടെ പ്രവർത്തിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. കൃത്യതയോടെയും, കാര്യക്ഷമതയോടെയും, ആയിരിയ്ക്കും ആഘോഷങ്ങൾ നടത്തപ്പെടുക.

ഈ വർഷം MAV കമ്മിറ്റി വളരെ കണിശമായും മാതൃകാപരമായും ഭക്ഷണ ക്രമീകരണങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഓണസദ്യയ്ക്ക് മുന്നൊരുക്കം നടത്തുന്നത് മെൽബണിലെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ റെഡ് ചില്ലീസ് ആണ്. ഏകദേശം 50 അംഗസംഘം ആചാരപരമായി വിഭവങ്ങൾ വിളമ്പും. രാവിലെ 11 മണിക്ക് സദ്യയ്ക്കു തുടക്കംകുറിക്കും. മലയാളികളുടെ ഈ മഹോത്സവത്തിന് ആവേശത്തോടെ ടിക്കറ്റുകൾ വാങ്ങി പങ്കുചേരാൻ സംഘാടകർ എല്ലാ പ്രവാസി മലയാളികളോടും അഭ്യർത്ഥിച്ചു. സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കുന്നതിലൂടെ ആഘോഷം കൂടുതൽ ആസ്വാദ്യവും സംരഭപരവുമായിത്തീരാനാണ് പ്രതീക്ഷ. ഇത്തവണ മാവിന്റെ വെബ്സൈറ്റ് വഴി മാത്രമേ ടിക്കറ്റ് വിൽപ്പന ഉണ്ടാകൂ എന്ന് സംഘാടകർ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Suvarnnolsavam 2025

കൂടുതൽ വിവരങ്ങൾക്ക് മദനൻ ചെല്ലപ്പൻ (പ്രസിഡണ്ട്) – 0430245919 ഹരിഹരൻ വിശ്വനാഥൻ(ജനറൽ സെക്രട്ടറി) – 0433593893 ഡോ. പ്രകാശ് നായർ(ട്രഷറർ) – 0434264595

Send your news and Advertisements

You may also like

error: Content is protected !!