രാജസ്ഥാനിൽ വൻ സ്ഫോടക വസ്തു വേട്ട. പുതുവത്സരാഘോഷം പ്രമാണിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്നാണ് സ്ഫോടക വസ്തു പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് ടോങ്ക് പോലീസിന്റെ പ്രത്യേക സംഘം ആണ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന ബുണ്ടി സ്വദേശികളായ സുരേന്ദ്ര പട്‌വ, സുരേന്ദ്ര മോച്ചി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 60 കാട്രിഡ്ജുകളും വയറും 200 കാട്രിഡ്ജുകളും 6 ബണ്ടിൽ ഫ്യൂസ് വയറും പിടികൂടി. ഇതോടെ ഡൽഹി NCR മേഖലയിൽ അതീവ ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്.
സ്ഫോടക വസ്തുക്കൾ എന്തിന് വേണ്ടിയാണ് എത്തിച്ചതെന്നടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന് അമോണിയം നൈട്രേറ്റാണാണ് ഉപയോഗിച്ചിരുന്നത്. അനധികൃത ഖനനം പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ സ്ഫോടക വ്സുക്കൾ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്.



