44
പെർത്ത്: സെന്റ് ജോസഫ് സീറോ മലബാർ ഇടവക കാതോലിക് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. മാതൃവേദി യൂണിറ്റിൻ്റെ സഹകരണത്തോടുകൂടിയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് മൂന്ന് ഞായറാഴ്‌ച മുതൽ മലയാളം ക്ലാസുകൾ ആരംഭിക്കും. നൂറിലധികം കുട്ടികൾ ഇതിനോടകം രജിസ്റ്റർ ചെയ്‌തു കഴിഞ്ഞു.
ഒന്ന് മുതൽ 12 വരെയുള്ള ക്ലാസിലുള്ള കുട്ടികൾക്കാണ് മലയാളം ക്ലാസുകൾ നടത്തപ്പെടുക. ക്ലാസുകൾക്ക് നേതൃത്വം നൽകാനായി നിരവധി ടീച്ചേഴ്‌സ് വോളണ്ടിയർമാരായി രംഗത്തെത്തിയിട്ടുണ്ട്. പെർത്ത് ഓറഞ്ച് ഗ്രോവിലുള്ള സീറോ മലബാർ പള്ളിയുടെ പാരിഷ് ഹാളിലാണ് മലയാളം ക്ലാസുകൾ നടത്തുക.