Thursday, March 26, 2026
Home » എറണാകുളത്തെ  ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം; ഒരു മരണം
എറണാകുളത്തെ  ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം; ഒരു മരണം

എറണാകുളത്തെ  ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം; ഒരു മരണം

by Editor
Send your news and Advertisements

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ പി. ജി ലൂബ്രിക്കന്റ്സ് എന്ന ഓയിൽ കമ്പനിയിൽ ഇന്ന് രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബിഹാർ സ്വദേശിയായ ശത്രുഘ്നൻ മുഖി ആണ് മരിച്ചത്. അഗ്നിശമനസേന എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. അപകടത്തിൽ നിരവധി ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

തീപിടിത്തത്തിന് പിന്നാലെ കമ്പനിയിൽ വലിയ പൊട്ടിത്തെറി ഉണ്ടായതായി പ്രദേശവാസികൾ അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. പത്തോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു തീപിടിത്തമുണ്ടായത്. ജീവനക്കാരെ ഉടൻ തന്നെ അപകട സ്ഥലത്തു നിന്നു മാറ്റിയെങ്കിലും ഒരാൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. പിന്നീട് കത്തിക്കരിഞ്ഞ നിലയിലാണ് ഇയാളുടെ മൃതദേഹം ഫയർഫോഴ്സ് അധികൃതർ കണ്ടെത്തിയത്.

You may also like

error: Content is protected !!