36
ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തിൽ ഒരു ചെറിയ വിമാനം തകർന്നുവീണു. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് (ഇന്ത്യൻസമയം രാത്രി എട്ടര) അപകടം. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം കത്തിയെരിയുകയായിരുന്നു. നെതർലൻഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലുവിമാനം സംഭവത്തെത്തുടർന്ന് റദ്ദാക്കി.
ഇരട്ട എഞ്ചിനുകളുള്ള ടർബോപ്രോപ്പ് വിമാനത്തിൽ ഏകദേശം 12 പേരെ വഹിക്കാൻ കഴിയും, എന്നിരുന്നാലും അപകടസമയത്ത് വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.