142
മെൽബൺ: മെൽബണിലെ പ്രശസ്ത പാചക വിദഗ്ദ്ധനും, വിൻഡാലു പാലസിന്റെ ദീർഘകാല പങ്കാളിയും, രണ്ട് പതിറ്റാണ്ടായി മെൽബണിലെ സാമൂഹിക രംഗത്തു സജീവ സാന്നിദ്ധ്യവുമായിരുന്ന ലാലു ജോസഫ് നിര്യാതനായി. കോട്ടയം ജില്ലയിലെ കൊല്ലാട് കാടൻചിറയിൽ കെ. ഐ. ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ്. കായൽ എന്ന നാമത്തിൽ ഹോട്ടൽ സംരംഭം ദീർഘകാലമായി അദ്ദേഹം നടത്തിയിരുന്നു. സുമയാണ് ഭാര്യ. ആതിര ഷറഫ്, അരുൺ ലാലു ജോസഫ് എന്നിവരാണ് മക്കൾ. മരുമക്കൾ ഷാനി ഷറഫ്, ലോറ ജൂൺ ജോസഫ്. ലാലുവിന്റെ രുചിക്കൂട്ടുകളും വിഭവങ്ങളും മലയാളികളെ ഏറെസ്പർശിച്ചിരുന്നു. ശവസംസ്കാര ചടങ്ങുകൾ പിന്നീട് നടത്തപ്പെടും.