Sunday, August 31, 2025
Mantis Partners Sydney
Home » കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു അന്തരിച്ചു.
കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു അന്തരിച്ചു.

കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു അന്തരിച്ചു.

by Editor

ന്യൂഡൽഹി: കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലുള്ള വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീർഘനാളായി ക്യാൻസർ രോഗ ബാധിതനായിരുന്നു. കലാസംവിധായകനായാണ് ദിനേശ് മംഗളൂരു സിനിമയിൽ കരിയർ ആരംഭിച്ചത്. സഹനടനായും നെഗറ്റീവ് വേഷങ്ങളിലൂടെയുമാണ് അദ്ദേഹം പ്രശസ്തനായത്. യാഷ് നായകനായ ‘കെജിഎഫ്’ എന്ന പാൻ ഇന്ത്യ ചിത്രത്തിലെ ബോംബെ ഡോണിന്റെ വേഷം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

മ ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘നമ്പർ 73’, ‘ശാന്തിനിവാസ്’ തുടങ്ങിയ ചിത്രങ്ങളിൽ കലാസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!