Thursday, July 17, 2025
Mantis Partners Sydney
Home » സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ ആക്രമണം.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ ആക്രമണം.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ ആക്രമണം.

by Editor

ഡമാസ്‌കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഡമാസ്‌കസിലെ സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ വടക്കൻ അതിർത്തിക്ക് സമീപം വാഹനവ്യൂഹങ്ങളെ തടസ്സപ്പെടുത്തുന്നതിനും ഭീഷണികൾ തടയുന്നതിനുമുള്ള മറുപടിയായിട്ടാണ് സിറിയൻ പ്രതിരോധ മന്ത്രാലയത്തിന് സമീപമുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഡമാസ്കസിലെ സിറിയൻ പ്രതിരോധ മന്ത്രാലയത്തിന് സമീപം ഇസ്രായേൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചു.

തെക്കൻ സിറിയയിലെ ഡ്രൂസ് സിവിലിയന്മാർക്കെതിരെ സിറിയൻ ഭരണകൂടം സ്വീകരിച്ച നടപടികൾക്കുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഡ്രൂസ് ജനതയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണം നടത്തിയതെന്നും ഇസ്രായേൽ വ്യക്തമാക്കി. സൈനിക ആസ്ഥാനത്തിന്റെ പ്രധാന കവാടം അടക്കം ഷെല്ലാക്രമണത്തില്‍ തകര്‍ന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറുണ്ടായിരുന്ന സ്വെയ്ദ പ്രദേശത്ത് സിറിയന്‍ ഭരണകൂടവും ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 250-ലധികം പേര്‍ മരിച്ചെന്ന് ഇസ്രയേല്‍ ആരോപിച്ചു. സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനുശേഷം ആഭ്യന്തര യുദ്ധം അവസാനിച്ചെങ്കിലും പുതിയ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!