Thursday, March 26, 2026
Home » പ്രതിഭയും മനോധർമ്മവും ഒത്തിണങ്ങിയ കലാകാരൻ – ഇന്നസെന്റ്
പ്രതിഭയും മനോധർമ്മവും ഒത്തിണങ്ങിയ കലാകാരൻ - ഇന്നസെന്റ്

പ്രതിഭയും മനോധർമ്മവും ഒത്തിണങ്ങിയ കലാകാരൻ – ഇന്നസെന്റ്

by Editor
Send your news and Advertisements

മലയാള ചലച്ചിത്രരംഗത്ത് “മനോധർമ്മം” കൊണ്ട് പ്രേക്ഷക മനസ്സിൽ തങ്ങിനില്ക്കുന്ന മികവുറ്റ രംഗങ്ങൾ സൃഷ്ടിച്ച പ്രതിഭാധനനായ കലാകാരൻ – ഇന്നസെൻ്റ് . ഇന്നസെൻ്റ് ഓർമ്മയായിട്ട് ഇന്ന് 3 വർഷം തികയുന്നു. കഥാസന്ദർഭത്തെ ഹാസ്യത്തോടിഴപിരിച്ച്, സംവിധായകനും എഴുത്തുകാരനും പ്രതീക്ഷിച്ചതിനപ്പുറം, തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിക്കപ്പെട്ട എത്രയെത്ര കഥാസന്ദർഭങ്ങൾ!

ശരീരഭാഷ, ഒരു പ്രദേശത്തിൻ്റെ സംഭാഷണ ശൈലി ഇവ സമന്വയിപ്പിച്ച് മനോധർമ്മ രംഗാവതരണത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ചിരിയും ചിന്തയുമുണർത്തിയ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച പ്രിയ കലാകാരാ….. കാലംഎത്ര കഴിഞ്ഞാലും മന്നാർ മത്തായിയും കിട്ടുണ്ണിയും ഒക്കെ മലയാളികളുടെ മനസ്സിലുണ്ടാകും. ഓരോ ചലനങ്ങളിലും സംഭാഷണങ്ങളിലും “ഇന്നസൻ്റായി” ചിരിയുടെ പൊടിപൂരവും അഭിനയ മികവും തീർത്ത തികഞ്ഞ കലാകാരൻ!

നിരവധി വിജയചിത്രങ്ങൾക്ക് തൻ്റേതായ സംഭാവന നൽകിയ ഈ പ്രതിഭാധനൻ ഹാസ്യത്തോടൊപ്പം “സീരിയസ്” വേഷങ്ങളും തനിക്ക് വഴങ്ങുമെന്നു തെളിയിച്ചു നിരവധി കഥാപാത്രങ്ങളിലൂടെ. ഒരുപാട് ചിത്രത്തിലേക്ക് കടക്കുന്നില്ല. റാംജി റാവു സ്പീക്കിംഗ്, ഗജകേസരിയോഗം, ഗോഡ് ഫാദർ, കിലുക്കം, മാന്നാർ മത്തായി സ്പീക്കിംഗ്, കല്യാണരാമൻ, മണിച്ചിത്രത്താഴ്, കാബൂളിവാല, വിയറ്റ്നാം കോളനി, ദേവാസുരം ….

അമ്മ എന്ന സംഘടനയെ ദീർഘകാലം നയിക്കാനുള്ള സംഘടനാ പാടവവും.
ഓർമ്മയ്ക്കു മുൻപിൽ പ്രണാമം !

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!