Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ.

by Editor
Send your news and Advertisements

ന്യൂ ഡൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ. ഒരു കോച്ചിൽ നാലും എൻജിനിൽ ആറും ക്യാമറകൾ‌ വീതം ഘടിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയമായതിനു പിന്നാലെയാണ് ഇത്. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന തരത്തിലാകും ക്യാമറ സ്ഥാപിക്കുക.

കോച്ചുകളിൽ വാതിലിനടുത്തും പൊതുസ്ഥലത്തുമാകും ക്യാമറ ഘടിപ്പിക്കുക. 74,000 കോച്ചുകളിലും 15,000 എൻജിനുകളിലും ക്യാമറ ഘടിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിലും, 100 കിലോമീറ്റർ‌ വരെ വേഗതയിലും പ്രവർത്തിക്കുന്ന 360 ഡിഗ്രി ക്യാമറയാണ് ഘടിപ്പിക്കുക.

You may also like

error: Content is protected !!