Thursday, July 24, 2025
Mantis Partners Sydney
Home » ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനുനേരെ ആക്രമണം.
ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനുനേരെ ആക്രമണം.

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനുനേരെ ആക്രമണം.

by Editor

അഡലൈഡ്: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ അഞ്ചം​ഗ സംഘം ക്രൂരമായി മർദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തതായി പരാതി. ജൂലൈ 19-നാണ് സംഭവം. ചരൺപ്രീത് സിങ് എന്ന 23-കാരനാണ് ആക്രമത്തിനിരയായത്‌. കിൻ്റോർ അവന്യൂവിനടുത്ത് ഭാര്യയോടൊപ്പം ദീപാലങ്കാരങ്ങൾ കാണാനെത്തിയപ്പോഴാണ് അഞ്ചംഗ സംഘം യുവാവിനെ ആക്രമിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അധിക്ഷേപ പരാമർശങ്ങളും അക്രമികൾ നടത്തുന്നുണ്ട്.

മുഖത്തെ എല്ലുകൾക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്. ആക്രമണം സൗത്ത് ഓസ്ട്രേലിയ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!