Monday, January 12, 2026
Mantis Partners Sydney
Home » യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം; കുട്ടികൾക്ക് ഗുരുതര പരുക്ക്.
യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം; കുട്ടികൾക്ക് ഗുരുതര പരുക്ക്.

യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം; കുട്ടികൾക്ക് ഗുരുതര പരുക്ക്.

by Editor

വാഷിങ്ടൺ: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും അമേരിക്കയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറുമായ കൃഷ്‌ണ കിഷോർ (45), ഭാര്യ ആശ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ രണ്ട് മക്കൾക്കും ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വാഷിങ്ടണിൽ വച്ചാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ദമ്പതിമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകനെയും മകളെയും എമർജൻസി ടീം അംഗങ്ങൾ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൃഷ്ണ കിഷോറും കുടുംബവും പത്ത് ദിവസം മുമ്പാണ് നാട്ടിൽ അവധിയാഘോഷിച്ച ശേഷം യു.എസിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായ് വഴിയാണ് കുടുംബം അമേരിക്കയിലേക്ക് മടങ്ങിയത്. ദുബായിൽ പുതുവത്സരാഘോഷത്തിലും ഇവർ പങ്കെടുത്തു. ഏറെ സന്തോഷത്തോടെ നാട്ടിൽ നിന്ന് മടങ്ങിയ ഇവരുടെ വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾക്കും ചികിത്സയിലുള്ള കുട്ടികൾക്ക് വേണ്ട സഹായം നൽകാനും തെലുഗു കൂട്ടായ്‌മയും തെലുഗു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും ശ്രമം ആരംഭിച്ചു.

Send your news and Advertisements

You may also like

error: Content is protected !!