Tuesday, March 24, 2026
Home » ‘ഏഷ്യ പവർ ഇൻഡെക്‌സ് 2025’ റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്.
'ഏഷ്യ പവർ ഇൻഡെക്‌സ് 2025' റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്.

‘ഏഷ്യ പവർ ഇൻഡെക്‌സ് 2025’ റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്.

by Editor
Send your news and Advertisements

ന്യൂഡൽഹി: ഓസ്‌ട്രേലിയയിലുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഏഷ്യ പവർ ഇൻഡെക്‌സ് 2025’ റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സാമ്പത്തിക വളർച്ചയുടെയും സൈനിക ശേഷിയുടെയും പിൻബലത്തിലാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. 2025 ലെ കണക്കുകൾ പ്രകാരം യു.എസ്, ചൈന, ഇന്ത്യ, ജപ്പാൻ, റഷ്യ എന്നിവയാണ് മേഖലയിൽ സാമ്പത്തിക സൈനിക സ്വാധീനം കൂടുതലുള്ള ആദ്യ അഞ്ച് രാജ്യങ്ങൾ. സൈനിക ശക്തി, സാമ്പത്തിക ശേഷി, നയതന്ത്ര സ്വാധീനം, സാംസ്കാരിക സ്വാധീനം, പ്രതിരോധശേഷി, പ്രകൃതി വിഭവങ്ങൾ എന്നിവ ഉൾപ്പെടെ എട്ട് കാര്യങ്ങൾ നോക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കുന്നത്. ഏഷ്യയിലെ 27 രാജ്യങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഏഷ്യ-പസഫിക്ക് മേഖലയിൽ സാമ്പത്തികമായും സൈനികമായും സ്വാധീനം കൂടുതലുള്ള ആഗോള രാജ്യങ്ങളെ വിലയിരുത്തുന്നതിനുള്ള വിശകലന സംവിധാനമാണ് ഓസ്ട്രേലിയ ആസ്ഥാനമായുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ട് വർഷാവർഷം പുറത്തിറക്കുന്ന ഏഷ്യ പവർ ഇൻഡക്സ്. ഇന്ത്യയുടെ സ്കോർ 0.9 പോയിൻ്റ് വർധിച്ച് 40 ആയതോടെ ജപ്പാനേക്കാൾ ചെറിയ മുന്നേറ്റം ഇന്ത്യയ്ക്ക് ലഭിക്കുകയായിരുന്നു. യു.എസ് (80.4), ചൈന (73.5) എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. സൈനിക ശേഷി, സാമ്പത്തിക സ്വാധീനം, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം, സാങ്കേതിക വിദ്യ എന്നി രംഗങ്ങളിൽ ഇന്ത്യ ശക്തമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യയുടെ മികച്ച സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിക്കുന്നതായിരുന്നുവെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തി. ഇന്ത്യയിലേക്കുള്ള വിദേശികളുടെ സഞ്ചാരം വർധിച്ചത് ടൂറിസം മെച്ചപ്പെടുത്താനും ഏഷ്യയിൽ ഉടനീളം രാജ്യത്തിൻ്റെ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ചൈനയുമായുള്ള ഇന്ത്യയുടെ ഘടനാപരമായ അകൽച്ച വർധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!