Mantis Partners Sydney
Thursday, March 12, 2026
Mantis Partners Sydney
Home » പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായതിനെത്തുടർന്ന് അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയ
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായതിനെത്തുടർന്ന് അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയ

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായതിനെത്തുടർന്ന് അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയ

by Editor
Send your news and Advertisements

കാൻബറ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം (DFAT) തങ്ങളുടെ പൗരന്മാർക്ക് കർശനമായ യാത്രാ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ, പാലസ്തീൻ, ലെബനൻ എന്നീ രാജ്യങ്ങളിലേക്ക് യാതൊരു കാരണവശാലും യാത്ര ചെയ്യരുത് എന്ന് നിർദ്ദേശിച്ചു. അവിടെയുള്ളവർ എത്രയും വേഗം വാണിജ്യ വിമാനങ്ങൾ ലഭ്യമാകുമ്പോൾ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും അത്യന്താപേക്ഷിതമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അബുദാബിയിലെയും ടെൽ അവീവിലെയും എംബസികൾ അടച്ചതിനാൽ അടിയന്തര സാഹചര്യങ്ങളിൽ നയതന്ത്ര സഹായം നൽകുന്നതിന് പരിമിതികളുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് അബുദാബിയിലെയും ടെൽ അവീവിലെയും എംബസികൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നതും ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ മുൻനിർത്തി ഈ മുൻകരുതൽ നടപടി. എംബസികളുടെ പ്രവർത്തനം നിർത്തിവെച്ചെങ്കിലും നയതന്ത്ര കാര്യങ്ങൾ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിൽ നിന്നോ ഓൺലൈൻ വഴിയോ കൈകാര്യം ചെയ്യാനാണ് നീക്കം.

ഓസ്‌ട്രേലിയൻ എംബസികളും കോൺസുലേറ്റുകളും സ്ഥിതി ചെയ്യുന്ന ഒൻപത് നഗരങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പെനി വോങ് പറഞ്ഞു. ഇറാന്റെ ആക്രമണങ്ങൾ മുമ്പെങ്ങുമില്ലാത്ത രീതിയിൽ തുടരുകയാണെന്നും ഈ സംഘർഷം വർദ്ധിക്കാനും തുടരാനും സാധ്യതയുണ്ടെന്നും അവർ പാർലമെന്റിൽ പറഞ്ഞു.

ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ, വിദേശ പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രാദേശിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും മിക്ക പാശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ

You may also like

error: Content is protected !!