38
ന്യൂയോർക്ക്: ഡബ്ല്യുഡബ്ല്യുഇ താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. ഫ്ലോറിഡയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു. ഹൾക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു.
WWFനെ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച താരമാണ് ഹൾക്ക്. നിരവധി സിനിമകളുടെയും ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്. 1953-ൽ ജോർജിയയിലെ അഗസ്‌റ്റയിലാണ് ഹൾക്ക് ജനിച്ചത്. ടെറി ജീൻ ബൊളിയ എന്നാണ് യഥാർഥ പേര്. കൗമാര പ്രായത്തിൽ തന്നെ ഗുസ്‌തി ഇഷ്‌ടമായിരുന്ന ഹൾക്ക് 1977-ലാണ് കായികരംഗത്തേക്ക് പ്രവേശിക്കുന്നത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രത്തിലാണ് പലപ്പോഴും ഹൾക്ക് റിങ്ങിലെത്തിയത്. 1980-കളിൽ ഡബ്ല്യുഡബ്ല്യുഇയിൽ നിറഞ്ഞുനിന്ന താരമാണ് ഹൾക്ക്.