Thursday, April 9, 2026
Home » ജി. കൃഷ്ണകുമാർ എൻ എഫ് ഡി സി ചെയർമാൻ
ജി. കൃഷ്ണകുമാർ എൻ എഫ് ഡി സി ചെയർമാൻ

ജി. കൃഷ്ണകുമാർ എൻ എഫ് ഡി സി ചെയർമാൻ

by Editor
Send your news and Advertisements

ന്യൂ ഡൽഹി: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. എൻ.എഫ്.ഡി.സി.യുടെ പാർട്ട് ടൈം ചെയർമാനായും കോർപ്പറേഷന്റെ നോൺ ഒഫീഷ്യൽ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി.

കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻ.എഫ്.ഡി.സി. നിലവിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമാണ് നടൻ കൃഷ്ണകുമാർ. ഏപ്രിൽ 15-ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദൂരദർശനിലെ വാർത്താ അവതാരകനായി കരിയർ ആരംഭിച്ച കൃഷ്ണകുമാർ പിന്നീട് സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായി. 2021-ലാണ് അദ്ദേഹം ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്.

നാഷനൽ ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷന്റെ (എൻഎഫ്ഡിസി) ചെയർമാനാകുമെന്ന് സൂചന പോലും ലഭിച്ചിരുന്നില്ലെന്ന് നടൻ ജി. കൃഷ്ണകുമാർ‌ മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി ഏഴരയ്ക്ക് ശേഷം അര മണിക്കൂറിനുള്ളിൽ നടന്ന സംഭവങ്ങളാണ് എല്ലാം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാണ് മന്ത്രി പറഞ്ഞത്. ഇതൊരു ഭാരിച്ച ചുമതലയാണ്. അവിടെ ചെന്ന് മനസിലാക്കി മുന്നോട്ടു പോകണം. ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും നല്ല രീതിയിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അത് ചെയ്യാനുള്ള ശ്രമമായിരിക്കും തന്റെ ഭാഗത്ത് നിന്നുണ്ടാവുക എന്നും കൃഷ്ണകുമാർ‌ പറഞ്ഞു.

You may also like

error: Content is protected !!