Tuesday, March 24, 2026
Home » അതിതീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംബന്ധിച്ച നിർണായക ഡേറ്റയെ ബാധിക്കാം; സുരക്ഷാ മുന്നറിയിപ്പുമായി എയർബസ്.

അതിതീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംബന്ധിച്ച നിർണായക ഡേറ്റയെ ബാധിക്കാം; സുരക്ഷാ മുന്നറിയിപ്പുമായി എയർബസ്.

by Editor
Send your news and Advertisements

അതിതീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംബന്ധിച്ച നിർണായക ഡേറ്റയെ ബാധിക്കാനിടയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന്, എയർബസ് എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ്. എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ‌ ഹാർഡ്‌വെയർ അപ്ഗ്രഡേഷൻ നടത്തണമെന്ന് എയർബസ് അടിയന്തരനിർദേശം നൽകി. ഇതോടെ എ320 മോഡൽ വിമാനങ്ങളുടെ സർവീസ് തടസ്സപ്പെടാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ 6000 വിമാനങ്ങളെ ബാധിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.

ആഗോളതലത്തിൽ പകുതിയിലധികം വിമാനങ്ങളെയും ഇത് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. യുഎസ്, ദക്ഷിണ അമേരിക്ക, യൂറോപ്പ്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കുള്ള വിമാനക്കമ്പനികൾ വിമാനങ്ങളുടെ കാലതാമസവും റദ്ദാക്കലും സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എയർബസിന്റെ 55 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ തിരിച്ചുവിളിക്കലുകളിൽ ഒന്നാണിത്. A320 വിമാനങ്ങളുടെ പ്രധാന സർട്ടിഫൈയിംഗ് അതോറിറ്റിയായ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA), വെള്ളിയാഴ്ച രാത്രി ഒരു “മുൻകരുതൽ നടപടി” എന്ന നിലയിൽ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നു.

ഇന്ത്യൻ എയർലൈൻസുകളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ പ്രവർത്തിപ്പിക്കുന്ന ഏകദേശം 200–250 വിമാനങ്ങളെ തീരുമാനം ബാധിക്കും. ഇൻഡിഗോയുടെ 350 വിമാനങ്ങളും എയർ ഇന്ത്യയുടെ 120 വിമാനങ്ങളും എ320 ശ്രേണിയിൽപ്പെട്ടതാണ്. എയർ ഇന്ത്യ എക്സ്പ്രസിന് 40 വിമാനങ്ങളുമുണ്ട്. സോഫ്റ്റ്‌വെയർ അപ്‌ഡേഷനുവേണ്ടി ഈ വിമാനങ്ങൾ നിശ്ചിതസമയത്തേക്ക് നിലത്തിറക്കേണ്ടതിനാൽ സർവീസുകളിൽ തടസ്സം നേരിട്ടേക്കുമെന്നാണ് സൂചന. ചില വിമാനങ്ങൾ വൈകാനോ റദ്ദാക്കാനോ ഇടയുണ്ടെന്ന് ഇന്ത്യൻ എയർലൈൻസ് അറിയിച്ചു.

You may also like

error: Content is protected !!