ആദ്യകാലത്ത് മഷിയിൽ മുക്കി എഴുതുന്ന ഡിപ് പേനകളാണു ഉപയോഗിച്ചിരുന്നത്. അവക്കനുബന്ധമായി സദാ മഷിക്കുപ്പി കൂടി കരുതേണ്ടത് അനിവാര്യമായിരുന്നു….
പക്ഷിത്തൂവലുകൾ മുനകളോടെ രൂപപ്പെടുത്തിയും ചെറിയ പുൽത്തണ്ടുകളുപയൊഗിച്ചും തുടർന്ന് പിൽക്കാലത്തു് മരത്തിന്റെ പിടിയിൽ സ്റ്റീൽ മുനകൾ പിടിപ്പിച്ചും (സ്റ്റീൽ പേന) അവ ഉണ്ടാക്കിപ്പോന്നു. മഷി നിറച്ച് ഉപയോഗികാവുന്ന ഫൗണ്ടൻ പേനകൾ വന്നത് ഇതിനെല്ലാം ശേഷമാണ്…. വളരെക്കാലം കഴിഞ്ഞാണ് ‘ബോൾ പെന്നു’കൾ (ബാൾപോയിൻറ് പേന) ലോകം കൈയടക്കിയത്…..
മഷിപ്പേന കൊണ്ടെഴുതിയാൽ മഷി പടരാനുള്ള സാധ്യത ഉണ്ട്. അത് മാറികടക്കാൻ ഒപ്പുകടലാസ് (blotting paper) ഉപയോഗിച്ചിരുന്നു….
ഒപ്പു കടലാസ് ഉപയോഗിക്കാനുള്ള സൗകര്യം മുൻനിർത്തി ഒരു മരച്ചട്ടം കൊണ്ടുള്ള ഒരു ‘പാഡും’ സൂക്ഷിച്ചിരുന്നു! (എൻ്റെ വീട്ടിൽ ഇത്തരം ഒന്നുണ്ടായിരുന്നു…. )
ഇപ്പോൾ ഇത്തരം പേനകൾ സാധാരണ ഉപയോഗിക്കുന്നത് ‘അക്ഷരമെഴുത്തു ചിത്രകാരന്മാരാണ് (കലിഗ്രാഫി ആർട്ടിസ്റ്റുകൾ) ആണ് ……
ആർ. ഗോപാലകൃഷ്ണൻ


