തിരുവനന്തപുരം : സിപിഐഎമ്മിൻ്റെ വനിത നേതാവ് അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അഡ്വ സ്മിത സുന്ദരേശൻ നിലവിൽ സിപിഎം ഏരിയ കമ്മിറ്റി അംഗവും വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗസ്ഥാനം രാജി വെച്ച ശേഷമാണ് ബിജെപിയിൽ ചേരുന്നത്. തിരുവനന്തപുരം ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് സുന്ദരേശന്റെ മകളാണ് സ്മിത സുന്ദരേശൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ പ്രഭാരി ശ്രീ. പ്രകാശ് ജാവദേക്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വർക്കല സീറ്റ് BDJS ബിജെപിക്ക് കൈമാറി. സ്മിത സുന്ദരേശൻ വർക്കല ബിജെപി സ്ഥാനാർത്ഥിയാകും. ശ്രീനിവാസൻ വേണുഗോപാൽ ആയിരുന്നു വർക്കലയിലെ BDJS സ്ഥാനാർഥി. “സിപിഎമ്മിലെ മൂല്യച്യുതിയാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചത് എന്ന് അഡ്വ സ്മിത സുന്ദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രിയോട് ‘വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി, സിപിഎമ്മിൽ സ്വജന പക്കപക്ഷപാതം കൊടി കുത്തി വാഴുകയാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കാറ്റിൽ പറത്തിയാണ് പാർട്ടി കടന്ന് പോകുന്നത്,” അഡ്വ സ്മിത സുന്ദരേശൻ പറഞ്ഞു.
മുൻ എംഎൽഎ കാരാട്ട് റസാഖ് എൽഡിഎഫ് ബന്ധം അവസാനിപ്പിച്ചു മുസ്‌ലിം ലീഗിലേക്ക് മടങ്ങി

