Sunday, August 31, 2025
Mantis Partners Sydney
Home » ‘കോൺഗ്രസ് നടപടി മാതൃകാപരം; സി പി എം -ൽ പീഡനക്കേസ് പ്രതി എം എൽ എ യായി തുടരുന്നു’; വിഡി സതീശൻ
സണ്ണി ജോസഫും വി ഡി സതീശനും

‘കോൺഗ്രസ് നടപടി മാതൃകാപരം; സി പി എം -ൽ പീഡനക്കേസ് പ്രതി എം എൽ എ യായി തുടരുന്നു’; വിഡി സതീശൻ

by Editor

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരം വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും കർശന നടപടി എടുത്തിട്ടില്ല. ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. വിഷയം പാർട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്നാണ് നടപടി എടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരം തീരുമാനം കേരളത്തിൽ എടുത്തിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു.

ഒരു റേപ്പ് കേസിലെ പ്രതി സിപിഐഎമ്മിൽ പ്രതിയായിട്ട് ഇരിക്കുകയാണ്. തങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളയാൾക്കെതിരെയാണ് നടപടിയെടുത്തത്. രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല. ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാനാണ് കോൺഗ്രസ് നടപടി സ്വീകരിച്ചതെന്ന് വിഡി സതീശൻ വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടു പോലും എംഎൽഎയായിട്ട് ഇരിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതലുണ്ട് ഇത്തരക്കാരെന്ന് വിഡി സതീശൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വാർത്തകൾ വന്നപ്പോൾ തന്നെ പരാതികൾക്കും കേസുകൾക്കും കാത്ത് നിൽക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇത് മാതൃകാപരമാണെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്കോ നിയമപരമായോ പരാതിയോ കേസോ രജിസ്റ്റർ ചെയ്തിട്ടില്ല. യാതൊരു പരാതിയും പാർട്ടിയ്ക്ക് ലഭിച്ചിട്ടില്ല. അതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാന രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിന് യുക്തിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്ക് ഇത്തരത്തിൽ ആവശ്യം ഉന്നയിക്കാൻ ഒരു ധാർമികതയും ഇല്ലെന്ന് അദേഹം പറഞ്ഞു. എഫ്ഐആറും ചാർജ് ഷീറ്റും ഉണ്ടായിട്ടും രാജിവെക്കാത്ത് നിരവധി സംഭവങ്ങൾ ഉണ്ട്. എങ്കിലും കോൺ​ഗ്രസ് പാർട്ടി സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത് മാറ്റിനിർത്താനുള്ള തീരുമാനം കൈകൊണ്ടിട്ടുള്ളതെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!