57
കേപ്പ് ടൗൺ: കേപ്പ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. മുന്നൂറിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ദക്ഷിണാഫ്രിക്കൻ ഡപ്യൂട്ടി മന്ത്രി ജീന, കേപ്പ് ടൗണിലെ ഇന്ത്യൻ കോൺസൽ ജനറൽ ജസ്പ്രീത് എന്നിവരുൾപ്പെടെയുള്ളവർ ആഘോഷത്തിൽ പങ്കെടുത്തു. മന്ത്രി മലയാളത്തിൽ ഓണാശംസകൾ നേർന്നു.
തിരുവാതിര, നൃത്തങ്ങൾ, കവിതാലാപനങ്ങൾ, ഓണത്തിന്റെ പൈതൃകവും മൂല്യങ്ങളും പ്രതിഫലിക്കുന്ന പ്രസംഗങ്ങൾ എന്നിവയുൾപ്പെടെയുള്ള സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. വടംവലി മത്സരങ്ങൾ ഉൾപ്പെടെ പരമ്പരാഗത മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പങ്കെടുത്തവർക്കായി സദ്യയും ക്രമീകരിച്ചിരുന്നു.