Mantis Partners Sydney
Wednesday, March 11, 2026
Mantis Partners Sydney
Home » മെൽബണിലുള്ള പ്രമുഖ ഓഫീസ് സമുച്ചയത്തിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു.
മെൽബണിലുള്ള പ്രമുഖ ഓഫീസ് സമുച്ചയത്തിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു.

മെൽബണിലുള്ള പ്രമുഖ ഓഫീസ് സമുച്ചയത്തിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു.

by Editor
Send your news and Advertisements

മെൽബൺ: മെൽബണിലുള്ള പ്രമുഖ ഓഫീസ് സമുച്ചയത്തിൽ ബോംബ് ഭീഷണി ഉയർന്നതിനെത്തുടർന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. കിങ്സ് വേയ്ക്ക് സമീപമുള്ള ക്വീൻസ് റോഡിലെ ഒരു കെട്ടിടത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെത്തുടർന്ന് കെട്ടിടത്തിലുണ്ടായിരുന്ന നൂറുകണക്കിന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു എന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് കെട്ടിടത്തിൽ സ്ഫോടകവസ്‌തു വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള അജ്ഞാത സന്ദേശം അധികൃതർക്ക് ലഭിക്കുന്നത്. ഉടൻ തന്നെ അടിയന്തര സേവന വിഭാഗങ്ങളെ വിവരം അറിയിക്കുകയും പൊ ലീസിൻ്റെ നിർദേശപ്രകാരം കെട്ടിടം പൂർണമായും ശൂന്യമാക്കുകയും ചെയ്തു. സ്ഥലത്തെത്തിയ വിക്ടോറിയ പൊലീസ് കെട്ടിടം വളയുകയും പരിസര പ്രദേശത്തേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

ബോംബ് സ്ക്വാഡും പൊലീസ് നായകളും സ്ഥലത്തെത്തി കെട്ടിടത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി. ഭീഷണി സന്ദേശത്തിൻ്റെ ഉറവിടമോ അതിൻ്റെ ലക്ഷ്യമോ സംബന്ധിച്ച് ഈ ഘട്ടത്തിൽ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. ഭീഷണി യഥാർത്ഥമാണോ അതോ വ്യാജമാണോ എന്ന് പരിശോധിച്ചുവരികയാണ്. കൂടുതൽ മുൻകരുതലുകൾ എടുക്കുന്നതിൻ്റെ ഭാഗമായാണ് ജീവനക്കാരെ മാറ്റിയതെന്നും പൊലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!