ബോർണോ: നൈജീരിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ജിഹാദി ഗ്രൂപ്പായ ബോക്കോ ഹറാം രാത്രിയിൽ നടത്തിയ ആക്രമണത്തിൽ 60 ലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഏഴു സൈനികരും ഉൾപ്പെടും. വർഷങ്ങളായി അഭയാർത്ഥികളാക്കപ്പെട്ട ഗ്രാമീണർ അടുത്ത കാലത്താണു ബോർണോയിലെ ദാറുൽ ജമാൽ മേഖലയിൽ തിരികെയെത്തിയത്. വെള്ളിയാഴ്ച രാത്രി ഇവരുടെ താമസകേന്ദ്രങ്ങളിലേക്കു ബോക്കോ ഹറാം ഭീകരർ വന്നു ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സൈനികരും ഓടിരക്ഷപ്പെടേണ്ടിവന്നു. 20-ലേറെ വീടുകളും 10 ബസുകളും തീവെച്ചു നശിപ്പിച്ചിച്ചു. ബൊക്കോ ഹറാം ഭീകരർ മേഖലയിൽ കേന്ദ്രീകരിക്കുന്ന കാര്യം സൈന്യത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു ഗ്രാമീണർ ആരോപിച്ചു.
നൈജീരിയ-കാമറൂൺ അതിർത്തിയിലെ ഒരു സൈനിക താവളമുള്ള ദാറുൽ ജമാൽ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി തീവ്രവാദികൾ ആക്രമണം നടത്തി അഞ്ച് സൈനികരെ ഉൾപ്പടെ കൊലപ്പെടുത്തിയിരുന്നു. നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ ജിഹാദി പ്രവർത്തനങ്ങൾ വീണ്ടും ഉയർന്നുവരുന്നു എന്ന വർത്തകൾക്കിടെയാണ് ആക്രമണം. 15 വർഷമായി ബോർണോ തീവ്രവാദികളുടെ ആക്രമണത്തിന്റെ കേന്ദ്രബിന്ദുവാണ്. ഇരുപത് ലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും 40,000 ത്തിലധികം പേരെ കൊല്ലുകയും ചെയ്തിട്ടുണ്ട്.