Thursday, March 26, 2026
Home » നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ 985 സ്ഥാനാര്‍ഥികള്‍; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ 985 സ്ഥാനാര്‍ഥികള്‍; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

by Editor
Send your news and Advertisements

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന്, 2026 മാർച്ച് 26 വ്യാഴാഴ്ച, അവസാനിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നിലവിൽ 985 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിപ്പോയിരുന്നു.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് (17 പേർ). തിരുവനന്തപുരം മണ്ഡലത്തിൽ 16 സ്ഥാനാർത്ഥികളുണ്ട്. പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്നതോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാർത്ഥി പട്ടിക വ്യക്തമാകും. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്.

You may also like

error: Content is protected !!