Thursday, April 2, 2026
Home » ‘വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപയാക്കും’; യു ഡി എഫ് പ്രകടന പത്രിക
‘വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപയാക്കും’; യു ഡി എഫ് പ്രകടന പത്രിക

‘വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപയാക്കും’; യു ഡി എഫ് പ്രകടന പത്രിക

by Editor
Send your news and Advertisements

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്’, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.

ശബളമാതൃകയിൽ ക്ഷേമ പെൻഷൻ, ആശ്രയ പദ്ധതി പരിഷ്കരിക്കും, തൊഴിലുറപ്പ് പദ്ധതിയിൽ വേതന വർദ്ധനവ്, Break the drug chain, ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കും, മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും. പ്രത്യേക കാർഷിക ബജറ്റ്, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കും, കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കും. വന്യജീവി സംഘർഷം തടയാൻ പരമ്പരാഗത സംവിധാനവും ആധുനിക സംവിധാനവും സംയോജിപ്പിച്ച് പ്രവർത്തനം നടത്തും, മത്സ്യബന്ധന മേഖലയിൽ ഉള്ളവർക്ക് പ്രത്യേക ഭവന പദ്ധതി. മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്സിഡി. SC/ST വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേക റിക്രൂട്ട്മെന്റ്. തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ മെട്രോ പദ്ധതി നടപ്പിലാക്കും. പെൻഷൻ അവകാശമാക്കും, ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും എന്നതെല്ലാമാണ് വാഗ്ദാനങ്ങൾ.

പ്രവാസി പദ്ധതിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി എടുത്തു മാറ്റും. മദ്യത്തിൻ്റെ ഉപയോഗം നിയന്ത്രിക്കും. ബാറുകൾ പൂട്ടാൻ പെട്ടന്ന് നടപടി സ്വീകരിച്ചാൽ ലഹരി ഉപയോഗം കൂടും. അത് കൊണ്ട് സാമൂഹിക വശം കൂടി പരിശോധിച്ച് കാര്യങ്ങള് തീരുമാനിക്കും. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുൻകാല പദ്ധതിയായ ‘ആശ്രയ’ പദ്ധതി പരിഷ്കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ – പിങ്ക് റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രത്യേക കർമ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകൾ, അർഹരായവർക്ക് പ്രയോറിറ്റി റേഷൻ കാർഡ്, സൗജന്യ റേഷൻ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.

മുതിർന്നവർക്കായി അടഞ്ഞുകിടക്കുന്ന വീടുകൾ, കാടുപിടിച്ച വസ്തു വകകളും ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള പ്രത്യേക നടപടികൾക്ക് രൂപം നൽകും. യുവാക്കൾക്ക് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾക്കായി ‘യുവ ശക്തി നാടിൻ സമ്പത്ത്’ എന്ന പദ്ധതി വിഹിതത്തിന്റെ 5 ശതമാനം നീക്കിവെയ്ക്കും. യുവാക്കൾക്ക് കുടുംബശ്രീ മോഡൽ ‘യുവശ്രീ’ സംഘങ്ങൾ ആരംഭിക്കാൻ നടപടിയെടുക്കും. ട്രാൻസ്‌ജെൻഡർ വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് വേണ്ടി ആരോഗ്യ ഇൻഷുറൻസ്, പി.എസ്.സി സംവരണം, പാർപ്പിട പദ്ധതി അടക്കമുള്ള പ്രത്യേക വികസന പാക്കേജ് നടപ്പിലാക്കും എന്നും വാഗ്ദാനമുണ്ട്.

അർഹമായ സ്പെഷ്യൽ സ്‌കൂളുകൾക്ക് എയ്‌ഡഡ് പദവി നൽകാൻ നടപടി സ്വീകരിക്കുമെന്നും തമിഴ്, കന്നഡ അടക്കമുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നുണ്ട്. നിർധനരായ രോഗികൾക്ക് സഹായം എത്തിക്കാൻ യുഡിഎഫ് കാലഘട്ടത്തിൽ കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലെന്റ് ഫണ്ട് പദ്ധതി, ശ്രുത തരംഗം, സ്നേഹപൂർവ്വം, സ്നേഹസ്‌പർശം, താലോലം, കാൻസർ സുരക്ഷാ സ്നേഹ സാന്ത്വനം, പകൽവീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികൾ പുനരാരംഭിക്കും.ഇവ സംയോജിപ്പിച്ച് ഉമ്മൻ ചാണ്ടി കാരുണ്യ പദ്ധതി എന്ന പേരിൽ നടപ്പിലാക്കുമെന്നും യുഡിഎഫ് പറയുന്നു.

കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ നിർദ്ദേശിക്കാൻ ‘ജോബ് വാച്ച് ടവർ’, വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി എന്നിങ്ങനെയാണ് യുഡിഎഫിന്റെ സ്വപ്ന പദ്ധതികൾ.

Kerala assembly election 2026 candidates >> 

20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം; പവർ കട്ട് ഇല്ലാത്ത കാലം: പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

You may also like

error: Content is protected !!