Tuesday, March 24, 2026
Home » നിലമ്പൂർ എംഎൽഎയായി ആര്യാടൻ‌ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്‌തു
നിലമ്പൂർ എംഎൽഎയായി ആര്യാടൻ‌ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്‌തു

നിലമ്പൂർ എംഎൽഎയായി ആര്യാടൻ‌ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്‌തു

by Editor
Send your news and Advertisements

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ‌ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്‌തു. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ദൈവ നാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സെക്രട്ടറിയാണ് സത്യവാചകം ചൊല്ലി കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 11077 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ജയിച്ചുകയറിയത്. ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ 19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.

You may also like

error: Content is protected !!