Sunday, August 31, 2025
Mantis Partners Sydney
Home » അസർബൈജാൻ – അർമീനിയ സമാധാനക്കരാർ ഒപ്പുവച്ചു
അസർബൈജാൻ – അർമീനിയ സമാധാനക്കരാർ ഒപ്പുവച്ചു

അസർബൈജാൻ – അർമീനിയ സമാധാനക്കരാർ ഒപ്പുവച്ചു

by Editor

വാഷിങ്ടൻ: അസർബൈജാനും അർമീനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാർ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും തമ്മിൽ വൈറ്റ് ഹൗസിലാണു ഒപ്പുവച്ചത്. അതിർത്തിപ്രശ്നത്തിൽ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഇരുരാജ്യങ്ങളും തമ്മിൽ 35 വർഷമായി രൂക്ഷമായ സംഘർഷത്തിലായിരുന്നു.

സമാധാന കരാർ ഒപ്പിട്ടതോടെ, മൂന്നു പതിറ്റാണ്ടിലേറെ പ്രദേശിക തർക്കങ്ങളിൽ അകപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങൾക്കിടയിൽ ഒരു ഗതാഗത ഇടനാഴിക്ക് തുടക്കമാകും. പ്രതിരോധ സഹകരണത്തിൽ അസർബൈജാന് ഏർപ്പെടുത്തിയിരുന്ന ഉപരോധം യുഎസ് പിൻവലിച്ചു. ഊർജ, വാണിജ്യ, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളുമായി യുഎസ് കരാറുകൾ ഒപ്പുവച്ചു.

അസർബൈജാൻ – അർമീനിയ സമാധാനക്കരാർ ട്രംപിന് നേട്ടമായപ്പോൾ തങ്ങളുടെ സ്വാധീന വലയത്തിനുള്ളിലെന്നു കണക്കാക്കുന്ന രാജ്യങ്ങൾ തമ്മിൽ സമാധാനം നടപ്പാക്കാൻ യുഎസിന് സാധിച്ചത് റഷ്യയ്‌ക്ക് കനത്ത തിരിച്ചടിയാണ്.

Send your news and Advertisements

You may also like

error: Content is protected !!