Saturday, November 29, 2025
Mantis Partners Sydney
Home » ഓസ്‌ട്രേലിയയെ പിടിച്ചുലച്ച് ‘മാർച്ച് ഫോർ ഓസ്ട്രേലിയ’; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി
ഓസ്‌ട്രേലിയയെ പിടിച്ചുലച്ച് 'മാർച്ച് ഫോർ ഓസ്ട്രേലിയ'; പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി

ഓസ്‌ട്രേലിയയെ പിടിച്ചുലച്ച് ‘മാർച്ച് ഫോർ ഓസ്ട്രേലിയ’; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി

by Editor

കാൻബറ: ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ ഇന്നലെ (ഓഗസ്റ്റ് 31) ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ എന്ന പേരിൽ വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തുടനീളം നടന്ന കുടിയേറ്റ വിരുദ്ധ പ്രകടനങ്ങൾ പല നഗരങ്ങളിലും സംഘർഷത്തിലേക്ക് വഴിമാറി. സിഡ്‌നി, മെൽബൺ, അഡ്‌ലെയ്‌ഡ്, ബ്രിസ്ബെൻ, കാൻബറ, ഹോബാർട്ട്, ടൗൺസ്‌വിൽ തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ‘Send them home’, ‘This is Australia’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടു. ചില റാലികളിൽ യുറീക്ക പതാകകളും റെഡ് എൻസൈൻ പതാകകളും ഉയർത്തി.

മെൽബണിൽ കടുത്ത സംഘർഷങ്ങളാണ് ഉണ്ടായത്. പ്രതിഷേധക്കാരും പ്രതിപ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. പോലീസ് പെപ്പർ സ്പ്രേ, റബർ ബുള്ളറ്റ്, സ്റ്റൺ ഗ്രനേഡ് തുടങ്ങിയവ പ്രയോഗിച്ച് സ്ഥിതിഗതികൾ നിയന്ത്രിച്ചു. കുറഞ്ഞത് ആറു പേരെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു.

സിഡ്‌നിയിൽ 5,000-8,000 പേർ പങ്കെടുത്തു. റെഫ്യൂജി ആക്ഷൻ കോയിലേഷൻ (Refugee Action Coalition) സംഘടിപ്പിച്ച കൗണ്ടർ പ്രതിഷേധവും നടന്നു. 800-ലധികം പൊലീസുകാരെ വിന്യസിച്ചെങ്കിലും സംഘർഷങ്ങൾ ഉണ്ടായി. മാർച്ചിൽ വലിയ സംഘർഷങ്ങൾ ഒഴിവാക്കാനായെങ്കിലും ചെറിയ അറസ്റ്റുകൾ നടന്നു. ബ്രിസ്ബെയ്നിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധത്തിൽ വിദേശികൾക്കെതിരെ കഠിന മുദ്രാവാക്യങ്ങൾ മുഴക്കി. മക്കായ് ബ്ലൂവാട്ടർ ക്വായ് മുതൽ കൗൺസിൽ ഓഫിസ് വരെ വലിയ മാർച്ച് നടന്ന വാഹന ഗതാഗതം തടസപ്പെട്ടു.

അഡിലൈയിഡിൽ 15,000-ത്തിലധികം പേർ റൺഡിൽ പാർക്കിൽ ഒത്തുകൂടി. ‘ഡെസി ഫ്രീമാൻ’ എന്ന പരാരിയെ അനുസ്മരിച്ച സംഭവത്തിൽ പ്രതിഷേധം ചൂടുപിടിച്ചു. പൊലീസ് മൂന്ന് പേരെ അറസ്റ്റു ചെയ്‌തു. കാൻബറയിൽ പോളിൻ ഹാൻസനും മാൽക്കം റോബർട്‌സും (വൺ നേഷൻ പാർട്ടി) പ്രതിഷേധത്തിൽ പങ്കെടുത്തു. ടൗൺസ്വിൽലിൽ ബോബ് കാട്ടർ (കാറ്റേഴ്‌സ് ഓസ്ട്രേലിയ പാർട്ടി) പ്രതിഷേധത്തിൽ പങ്കെടുത്തു. ഹോബാർട്ടിൽ ചെറു സംഘർഷം ഉണ്ടായപ്പോൾ റയോട്ട് പോലീസ് ഇടപെട്ടു. പ്രതിഷേധങ്ങൾക്ക് വലതുപക്ഷ നേതാക്കളായ പോലീൻ ഹാൻസൺ, ബോബ് കാറ്റർ എന്നിവരും പങ്കെടുത്തു. നിയോ-നാസി ഗ്രൂപ്പുകളും അങ്ങേയറ്റം വലതുപക്ഷ പ്രവർത്തകരും സജീവമായി പങ്കെടുത്തത് വിവാദങ്ങൾക്ക് ഇടയായി.

ഓസ്ട്രേലിയൻ സർക്കാർ പ്രതിഷേധങ്ങളെ വംശീയ വിദ്വേഷവും വിഭജനവും വളർത്തുന്ന നടപടിയെന്ന് അപലപിച്ചു. കാർഷികമന്ത്രി മുറേ വാട്ട് ഉൾപ്പെടെ മന്ത്രിമാർ പ്രതിഷേധത്തിൽ ന്യൂ-നാസി ബന്ധമുള്ള സംഘങ്ങൾ പങ്കെടുത്തുവെന്ന വിവരം പുറത്തുവിട്ടു. ‘ഓസ്ട്രേലിയൻ സമൂഹത്തെ വിഭജിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങൾക്ക് ഇട നൽകാൻ സാധിക്കില്ല’, എന്ന് മന്ത്രിമാർ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!